Monday, August 15, 2011

സ്വാതന്ത്ര്യ ദിനാശംസകള്‍


ചില സ്വാതന്ത്ര്യ ദിനാഘോഷ കാഴ്ചകള്‍





എല്ലാ സുഹൃത്തുക്കള്‍ക്കും പാച്ചു & ടീംസിന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍

Sunday, August 7, 2011

കയർ

നനുത്ത ബന്ധങ്ങൾ ഇഴചേർന്ന് ദൃഢവും ദീർഘവുമായ ജീവിതമുണ്ടാകുന്നതുപോലെയാണ് കയറുകൾ ജനിക്കുന്നത്.
കേരം തിങ്ങും കേരളനാടിന് കെട്ടുറപ്പുണ്ടാക്കുന്ന സ്വന്തം കയറിന്റെ നിർമ്മാണ ഘട്ടങ്ങളിലേയ്ക്ക് സ്വാഗതം...

നാളികേരത്തിന്റെ തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി ഒരു പരുവമാക്കി തല്ലി പതം വരുത്തിയായിരുന്നു ആദ്യമെല്ലാം കയറിന്റെ അസംസ്കൃത വസ്തു സൃഷ്ടിച്ചിരുന്നത്, കായൽക്കരകൾ ലക്ഷ്വറി ഹൌസിംഗ്/ റിസോർട്ട് പ്ലോട്ടുകളും തോടുകൾ ഡ്രൈനേജ് ടണലുകളുമായി മാറിയ കാലത്ത്, ഈ പരമ്പരാഗത മാർഗ്ഗം എൻവയോണ്മെന്റൽ പൊലൂഷന് കാരണമാകുന്നുവെന്ന് ഹൌസിംഗ് സൊസൈറ്റികൾ പരാതിപ്പെടാൻ തുടങ്ങി...
അതുകൊണ്ട് ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഈ കേര ഫൈബർ ഹസ്ക് സംഘടിപ്പിച്ചാണ് കേരത്തിന്റെ സ്വന്തം നാട്ടുകാർ കയർ ഉൽ‌പ്പാദിപ്പിക്കുന്നത്...അതിങ്ങനെ കെട്ടുകളായി സൊസൈറ്റികളിൽ ഇറക്കുന്നു
ഈ യന്ത്രം ഉപയോഗിച്ച് അത് വൃത്തിയാക്കുന്നു...
നിർമ്മിക്കേണ്ട കയറുകൾക്കനുസരിച്ച് നാരുകൾ തരം തിരിക്കുന്നു...
നാരുകൾ പിരിച്ച്...
നീളത്തിൽ ചേർത്ത്...
വീതിയുള്ള കയറുകൾ നിർമ്മിക്കുന്നു.

വീതികുറഞ്ഞ കയറുകൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന 1/4 എച്ച്.പി. റാഫ്റ്റ് ആണിത്
അതിനു വേണ്ടി പ്രത്യേകം നാരുകൾ തരം തിരിക്കുന്നു...

റാഫ്റ്റിൽ ഇതു പോലെ ഘടിപ്പിച്ച് നാരുകൾ ഇഴചേർത്ത് നീട്ടി കൊണ്ടു പോകുന്നു...
ഇതിനു രണ്ടു റാഫ്റ്റുകൾ ഉപയോഗിക്കുന്നു...
ഇങ്ങനെ രണ്ടുപേർ നാരുകളിൽ നിന്ന് നേരിട്ട് ചെറിയ കയർ ഇഴ ചേർക്കുന്നു...
അതിവിടെ വെച്ച് ഒന്നായി ചേർത്ത് കെട്ടുന്നു...
ശേഷം ആദ്യ മെഷീനിനോടു ചേർത്ത സ്വിച്ച് ‘റിമോട്ടായി’ ഓണാക്കുന്നു...
ശേഷം ഈ രണ്ടു കയറുകളും ഒരു സുന ഉപയോഗിച്ച് ഇഴ ചേർക്കുന്നു...
ഇതാണാ സുന
അങ്ങനെ ഭൂമിയിൽ കയറുകളുണ്ടാകുന്നു...
തുടർന്ന് വ്യത്യസ്ത രൂപങ്ങളിൽ ഭാവങ്ങളിൽ ചന്തകളിലേക്ക്, കേരളത്തിന്റെ ജീവിതങ്ങൾക്ക് കെട്ടുറപ്പു നൽകാൻ.!

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP