
ഈ അപ്പൂപ്പൻ താടികൾക്കെന്തു സുഖമാണ്, ഒന്നുമറിയേണ്ട ഒരു തീരുമാനവുമെടുക്കേണ്ട …വെറുതെയങ്ങു പറന്നാൽ മാത്രം മതി..!

വീടുകളിൽ സുരക്ഷിതമായ ഒരു കുട്ടിക്കാലം ഇവർക്കുമുണ്ട്…

കൌമാരം പുതിയൊരു ലോകം മുന്നിൽ തുറക്കുന്നു…

പുതിയ ലോകത്തിന്റെ പ്രകാശം അവരെ വിളിക്കുന്നു….

അപ്പൂപ്പന്റെ മീശയും താടിയും…

ജന്മ നിയോഗങ്ങൾ കാറ്റായി വന്ന് അവരെ പ്രലോഭിപ്പിക്കുന്നു…

ഒരിക്കൽ എല്ലാവരും വീടുവിട്ടിറങ്ങുക തന്നെ വേണം

മാറ്റങ്ങൾക്കു എല്ലാവരും തയ്യാറായിരിക്കേണ്ടതുണ്ട്….

ഇവിടെ മുതൽ നിന്റെ യാത്ര തനിച്ചാണ് …

ഇത് പുതിയ പ്രഭാതം… ഇതാ ഈ ഒരു നിമിഷമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്…

ഇത് പുതിയ ലോകം…
പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും നിറവേറ്റുവാനായി അതിന്റേതായൊരു ദൌത്യമുണ്ട്…

പുതിയ കാഴ്ചകൾ… നിന്റെ വിധിയുള്ളിടത്തു തന്നെയാണ് നിന്റെ ഹൃദയവും…

എല്ലാവർക്കുമൊരു നിയോഗമുണ്ട്, തുടർച്ചയായ യാത്രകളായിരിക്കാം ഇവർക്കു വിധിച്ചിരിക്കുന്നത്…

ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയും, ആരോ എന്തോ ആയിക്കൊള്ളട്ടെ, ഈ ലോകത്തിന്റെ ചരിത്രത്തിൽ അതിന്റേതായൊരു പങ്കു വഹിക്കുന്നുണ്ട്, പക്ഷെ അതിനെക്കുറിച്ച് അത് ബോധവാനല്ല എന്നു മാത്രം

വിധി നിർണ്ണയിച്ച ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ അവസാനം..

ഈ ലോകത്തിലെ സർവ്വ ചരാചരങ്ങൾക്കും അതിന്റേതായ ആത്മാവുണ്ട്.
ഈ വിത്തിനുള്ളിലും ഒരു മരം ജീവിക്കുന്നു…

ജീവിതത്തിലെ ലളിതമായ കാര്യങ്ങളായിരിക്കും പലപ്പോഴും ഏറ്റവും അസാധാരണമായിത്തീരുക,ബുദ്ധിയുള്ളവർക്കേ അതു മനസ്സിലാക്കാൻ കഴിയൂ…എനിക്കതില്ല…

ഓരോ ജീവിതവുമുൾക്കൊള്ളുന്ന നിഗൂഢമായ ദൌത്യങ്ങൾ…

ജീവിതയാത്രയിൽ ഏതോ വഴിത്തിരുവിൽ ഓരോരുത്തർക്കും അവനവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു, പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയിൽ ഇതാണു പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യ.

സഫലമാക്കാൻ തക്കവണ്ണമുള്ളൊരു സ്വപ്നം മനസ്സിലുണ്ടെങ്കിലേ ജീവിതം അർത്ഥപൂർണ്ണമാകൂ.