പൊങ്ങച്ചം
കേരള ലളിത കലാ അക്കാദമിയുടെ ഈ വർഷത്തെ കലാ പുരസ്കാരങ്ങളിൽ ഫോട്ടോഗ്രാഫി വിഭാഗത്തിൽ ഫൈസൽ മുഹമ്മദ് എന്ന ഈയുള്ളവന് അവാർഡ് ലഭിച്ച വിവരം സന്തോഷപൂർവ്വം പങ്കുവെയ്ക്കട്ടെ.
ബ്ലോഗ് എന്ന മാധ്യമത്തിന് വേണ്ടി മാത്രമാണ് കഴിഞ്ഞ ഒരു വർഷമായി ഞാൻ ഫോട്ടോഗ്രാഫുകൾ പകർത്തുന്നത്, അതു തുടരുന്നതിന്റെ കാരണം നിങ്ങളുടെ കമന്റുകളടക്കമുള്ള സഹകരണമാണ്. നിങ്ങളുടെ കമന്റുകൾ എന്നെ ഒരു പുരസ്കാരത്തിലേക്കെത്തിച്ചു എന്നു പറയുന്നതിൽ എനിക്ക് അങ്ങേയറ്റത്തെ സന്തോഷമുണ്ട്. ഈ ബ്ലോഗ് സന്ദർശിച്ച എല്ലാവരേയും ഈ അവസരത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ഫെബ്രുവരി 13 ന് 12.00 മണിക്ക് എറണാംകുളം ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബഹു. സാംസ്കാരിക വകുപ്പു മന്ത്രി. എം.എ. ബേബി പുരസ്കാരം വിതരണം ചെയ്യും, പ്രസ്തുത ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.
അവാർഡു ലഭിച്ച ചിത്രം ഇവിടെ.
അതിന്റെ ഫോട്ടോ ഫീച്ചർ ഇവിടെ.
സഹകരണം തുടർന്നും പ്രതീക്ഷിച്ച്,
സ്വന്തം പാച്ചു.



