രാജ വീഥി “ദില്ലി, ചർക്കയിൽ നോറ്റെടുത്ത ഖദർ കൊണ്ട് കോട്ടും കോണകവും പാളത്താറും തൊപ്പിയും ധരിക്കുന്ന പഴയ ദരിദ്രവാസി രാഷ്ട്രീയക്കാരുടെ ദില്ലിയല്ല , അവരെ അപ്പാടെ പടിയടച്ച് പിണ്ഡം വെച്ച് ഹൈടെക്കിലും ബ്ലൂചിപ്പിലും കമ്പ്യൂട്ടറിലും ബ്രൈയിൽ ബാങ്കുകളിലുമെല്ലാം രാഷ്ട്രീയ സമസ്യകൾക്കുത്തരം കണ്ടെത്തുന്ന പുതിയ ദില്ലി, കോടികൾക്കൊണ്ട് അമ്മാനമാടുന്ന സമൃദ്ധയായ ഡെൽഹി“...
കരിമ്പൂച്ചകളുടെ അകമ്പടിയിൽ നിരനിരയായി വരുന്ന വെള്ള അംബാസിഡർ കാറുകളിൽ നിന്ന്...
എസ്.പി.ജികൾ നിയന്ത്രിക്കുന്ന ബുള്ളറ്റ് പ്രൂഫ് ബി.എം.ഡബ്ലു കാറുകളിലേക്ക് അധികാരയാത്രകൾ പറിച്ചു നടപ്പെട്ട ദില്ലിയിലെ ചില കാഴ്ചകൾ
അധികാരത്തിന്റെ വീഥി ഇവിടെയാണ്,
ഡൽഹിയിലെ രാജ് പഥ്. രാജവീഥി !
ഭാരത രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ഇവിടെയാണ്
രാഷ്ട്രപതി ഭവനു മുമ്പിൽ നിന്നുള്ള രാജ് പഥിന്റെ ദൃശ്യം
രാജ് പഥിന്റെ നല്ലൊരു ദൃശ്യം ഇവിടെ നിന്നാൽ കിട്ടും
പാർലമെന്റും, പ്രതിരോധം ധനകാര്യം അടക്കമുള്ള സുപ്രധാന വകുപ്പുകളുടെ ആസ്ഥാനങ്ങളും ഈ പാതയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
യന്ത്രത്തോക്കുകൾ കാവൽ നിൽക്കുന്ന ഈ വീഥിയിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ സേനകൾ കവാത്തു നടത്താറ്
ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആഗ്ലോ അഫ്ഗാൻ യുദ്ധത്തിലും ബ്രിട്ടീഷ് ഇന്ത്യയ്ക്കു വേണ്ടി കൊല്ലപ്പെട്ട സൈനികരുടെ ഓർമ്മയ്ക്കായി ബ്രിട്ടീഷുകാരാണ് അഖിലേന്ത്യാ യുദ്ധ സ്മാരകം എന്ന നിലയ്ക്ക് ഇന്ത്യാ ഗേറ്റ് പണിതത്
ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ ഓർമ്മപ്പൂക്കളർപ്പിച്ചാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ എല്ലാ വർഷവും ആരംഭിക്കാറ്
പോരാടുന്നവരും രക്തസാക്ഷികളായവരുമായ ധീരജവാന്മാരുടെ ഓർമ്മകൾക്കു മുന്നിൽ പാച്ചു & ടീംസിന്റെ പ്രണാമം
മുകളിൽ പറഞ്ഞ യുദ്ധങ്ങളിൽ രക്തസാക്ഷികളായവരുടെ പേരുകൾ ഗേറ്റിന്റെ ചുമരിൽ കൊത്തി വെച്ചിട്ടുണ്ട്
രാജ് പഥിൽ നിന്നും ആരംഭിക്കുന്ന സേനാ പരേഡ് ചെങ്കോട്ടയിലാണ് അവസാനിക്കുക.
അവസാനമില്ലാത്ത അധികാര യുദ്ധത്തിന് വേദിയായ ചെങ്കോട്ടയിൽ !
തുടരും...