Friday, September 2, 2011

ചൂരൽ കൊട്ട നിറച്ചും ഉമ്മകൾ

നീ നിത്യവും പ്രപഞ്ചത്തിന്റെ പ്രകാശവുമൊത്ത് നൃത്തമാടുന്നു

നീ ഒരു നേർത്ത വിരുന്നുകാരിയായി
പൂവിലും ജലത്തിലും വന്നെത്തുന്നു.

നീ മറ്റാരെപ്പോലെയുമല്ല, കാരണം,
ഞാൻ നിന്നെ പ്രേമിക്കുന്നു.

കാറ്റ് പൂമ്പാറ്റകളെക്കൊന്നു
ദു:ഖത്തോടെ പാഞ്ഞു പോകുമ്പോൾ
ഞാനിതാ നിന്നെ താലോലിക്കുന്നു, എന്റെ ആഹ്ലാദം
നിന്റെ അധരങ്ങളുടെ ചെമ്മുന്തിരികൾ
കടിച്ചെടുക്കുന്നു

വെയിൽ സ്ഫുടം ചെയ്തെടുത്ത നിന്റെ
ഉടലിന്റെ ചിപ്പിയെ
എത്രയോ കാലമായി ഞാൻ സ്നേഹിക്കുന്നു

പ്രപഞ്ചം മുഴുവനും നിന്റേതാണെന്നു
ഞാനിപ്പോൾ വിശ്വസിക്കുന്നു.

ഗിരിനിരകളിൽ നിന്നു ഞാൻ നിനക്കുവേണ്ടി
സൌഖ്യം തുളുമ്പുന്ന പൂക്കൾ കൊണ്ടുവരും
നീലശ്ശംഖു പുഷ്പങ്ങൾ
തവിട്ടു നിറമാർന്ന ഹെയ്സൽ പുഷ്പങ്ങൾ,
ചൂരൽ കൊട്ട നിറച്ചും ഉമ്മകൾ

വസന്തം ചെറിമരങ്ങളുമായിച്ചെയ്യുന്നത്
എനിക്കു നീയുമായിച്ചെയ്യണം.


ജീവിതം നമ്മെ വേർപെടുത്താതിരിക്കട്ടെ
മരണം പോയിത്തുലയട്ടെ !

കാറ്റിനെത്തേടിയെൻ ശബ്ദമവളുടെ
കേൾവി സ്പർശിക്കുവാൻ


എത്ര ഹ്രസ്വം പ്രേമം. എങ്കിലും വിസ്മൃതി-
യെത്ര ദീർഘം

എനിക്കു നിന്നെ സ്നേഹിക്കാനാവുന്നത്
ചുംബനങ്ങളും അവീൻ പുഷ്പങ്ങളും കൊണ്ടുമാത്രം
മഴ നനഞ്ഞ പൂമാലകൾ കൊണ്ടു മാത്രം



പൂ, പൂവിനുവേണ്ടി
തന്റെ വിലയേറിയ വിത്തു കൈവിടുന്നു
......
ഞാൻ സ്നേഹിക്കുന്നത് നിന്റെ പൊയ്മുഖമല്ല
നിന്റെ പ്രശാന്തിയാണ്


എന്റെ സ്നേഹം
നിന്റെ കൈവിട്ടുപോകാൻ പേടിക്കുന്ന ഒരു
കുട്ടിയാണ്
അവനെ ഞാൻ എന്നെന്നേയ്ക്കുമായി
നിന്നെ ഏൽ‌പ്പിക്കുന്നു-
സ്ത്രീകളിൽ വെച്ചു മനോഹരിയായ നിന്നെ


നിന്റെ ഹൃദയം ഭൂമിയാൽ നിർമ്മിക്കപ്പെട്ടതാണ്
പക്ഷേ നിന്റെ കൈകൾ സ്വർഗീയം


ഞാനവൾക്കായിസ്സഹിക്കുമവസാന-
വേദനയാണിതെന്നാകിലും
ഞാനവൾക്കായിക്കുറിക്കുമവസാന
ഗീതകമാണിതെന്നാകിലും.
:(

6 comments:

Paachu / പാച്ചു September 2, 2011 8:04 AM  

വരികള്‍ പാബ്ലോ നെരൂദയുടെ കവിതകളില്‍ നിന്ന്

Yousef Shali September 3, 2011 4:41 AM  

some of them are really beautiful!

ഷാജി September 4, 2011 8:02 AM  

very nice pachu.....

Rare Rose September 5, 2011 2:29 AM  

എന്തൊരു ഭംഗി..തലക്കെട്ടിന്,ചിത്രങ്ങള്‍ക്ക്,നെരൂദയുടെ വരികള്‍ക്ക്..എല്ലാം ഒരുമിച്ച് ലൈക്കി..

ഫൈസല്‍ September 14, 2011 2:05 AM  

ഹായ് പാച്ചു ഞാനും പാച്ചു ആണേ , ചിത്രങ്ങള്‍ അടിപൊളി

നെല്‍സണ്‍ താന്നിക്കല്‍ November 21, 2011 2:41 AM  

എന്റെ പൊന്നോ... സമ്മതിച്ചിരിക്കുന്നു. നല്ല സൂപ്പര്‍ ഫോട്ടോകള്‍

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP