Wednesday, April 20, 2011

ദില്ലീ ദിവാനി - 3

ദില്ലി കാഴ്ചകൾ തുടരുന്നു...

റിക്ഷാവാലാ

പഴയ ദില്ലിയിലെ ചില റിക്ഷാ കാഴ്ചകളിലേക്കു സ്വാഗതം.

ബ്രിട്ടീഷ് വാഴ്ചയുടെ ബാക്കിപത്രമാണ് സൈക്കിൾ റിക്ഷകൾ, കൊൽക്കത്തയിലും, ചെന്നൈയിലും, ദില്ലിയിലും കാണുന്ന ഒരു അടിസ്ഥാന യാത്രാ വാഹനം.

ലൈസൻസും, ഫെയർചാർട്ടുമെല്ലാമുള്ള ഇവർക്ക് ദില്ലീവാ‍ലകളുടെ ജീവിതത്തിൽ ഒരു അവിഭാജ്യ സ്ഥാനവുമുണ്ട്,
ഇതൊന്നും അത്ര പരിചയമില്ലാത്ത നമുക്ക് ഈ വാഹന സൌകര്യം ഉപയോഗിക്കാൻ പ്രയാസം തോന്നും...കുറച്ചു കഴിഞ്ഞാൽ നമ്മളും ദില്ലീവാലകളെപ്പോലെ അവരോടു വിലപേശാൻ തുടങ്ങും...

റിക്ഷാവാലകളിൽ പലരും ഉത്തരേന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്... കൃഷി സ്ഥലങ്ങൾ അപ്രത്യക്ഷമായതോടെ അതിജീവനത്തിനായി ഇവിടേക്കെത്തി, റിക്ഷാ ഉടമയ്ക്ക് വാടകയും, തട്ടുകടയിലെ ഭക്ഷണ ചെലവും, ട്രാഫിക് പോലീസിന് പടിയും കഴിച്ച് ബാക്കിയുള്ളത് അവർ ബീഹാറിലേയോ യൂ.പി.യിലേയോ ഗ്രാമത്തിലേക്ക്, അവിടെ കാത്തിരിക്കുന്ന കുടുംബത്തിന് അയച്ചു കൊടുക്കുന്നു...

ഈ ഇക്കോ ഫ്രണ്ട് ലി വാഹനങ്ങൾ അത്യാവശ്യം ലഗേജുകളും എടുക്കും..
പെട്രോൾ വില വർദ്ധിക്കുമ്പോൾ നെഞ്ചിടിക്കാത്ത വാഹനമുടമകൾ ഒരു പക്ഷേ ഇവർ മാത്രമാകും..!

സ്കൂൾ വിടുന്ന സമയത്ത് ചാന്ദിനി ചൌക്കിൽ റിക്ഷകളുടെ ബഹളമാണ്, കുരുന്നുകൾ ഈ വണ്ടികളിൽ കുത്തിമറിയുന്നതു കാണുമ്പോൾ മനസ്സിലാക്കാം സ്വന്തം വീടുപോലെ അവർക്കീ വണ്ടികളെ അറിയാമെന്ന്..!

ദില്ലിയിലെ സമ്പന്ന വീഥികളിലേക്ക് ഇവർക്ക് പ്രവേശനമില്ല, ആ നിരോധിത മേഖലകളുടെ വ്യാപ്തി ഓരോ വർഷവും വർദ്ധിക്കുന്നു എന്നുള്ളത് ഇവരുടെ ഉറക്കം കുറക്കുന്നുണ്ടാകും...അവരുടെ കുടുംബങ്ങളുടേയും..!

തിങ്ങി നിറഞ്ഞ തെരുവുകളിലൂടെ പായുന്നതിനിടയ്ക്ക് കൂട്ടിയിടികളും തർക്കങ്ങളും സാധാരണം. നാലു ലക്ഷത്തിലധികം റിക്ഷകൾ ദില്ലിയിലുണ്ടെന്നാണു കണക്ക്.

തലസ്ഥാനത്ത് ഇങ്ങനെ ഒരു കൂട്ടർ കറങ്ങി നടക്കുന്നത് രാജ്യത്തിന്റെ പുതിയ ഇമേജിനെ ബാധിക്കും എന്നു കണ്ട് ഇവരെ ഒഴിവാക്കാൻ നിയമങ്ങളും നിയന്ത്രണങ്ങളും വരുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം...

തെരുവിലെ മൃഗങ്ങൾക്കു പോലും സംരക്ഷകരുള്ള ഒരു രാജ്യത്ത് ഒരു കൂട്ടർ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നു...

ഇവർക്കും അതറിയാം, അതറിഞ്ഞിട്ടു തന്നെ ഒരു ചെറുചിരിയോടെ അവർ സലാം വെച്ചു പിരിയുന്നു, അടുത്ത യാത്രക്കാരന്റെ അടുത്തേക്ക്...

10 comments:

MANIKANDAN [ മണികണ്ഠൻ ] April 20, 2011 11:48 AM  

ദില്ലിയിലെ ഈ കാഴ്ചകൾ പരിചയപ്പെടുത്തിയതിന് നന്ദി, ചിത്രങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട്. ആശംസകൾ.

നിരക്ഷരൻ April 20, 2011 7:39 PM  

സൈക്കിൾ റിക്ഷാക്കാരുടെ കഥ വിഷമമുണ്ടാക്കുന്നു. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ സൈക്കിൾ റിക്ഷയിൽ കയറില്ല. ഒരു മനുഷ്യനെ നുകത്തിൽ പൂട്ടി വലിപ്പിക്കുന്നതിന് തുല്യമായിട്ടാണ് അതെനിക്ക് തോന്നാറുള്ളത് :(

നാലും ആറും ചിത്രങ്ങൾ കിടു :)

ഏ.ആര്‍. നജീം April 20, 2011 9:00 PM  

കുറെ വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ ഭാഗങ്ങളിലും സൈക്കിൾ റിക്ഷാ ഉണ്ടായിരുന്നു. സമതലപ്രദേശമായതിനാലായിരിക്കാം..

മനോജ് ജീ (നിരക്ഷരൻ)പറഞ്ഞത് പോലെ ഒരർത്ഥത്തിൽ നികത്തിൽ കെട്ടി വലിക്കുന്നതിനു തുല്ല്യം...

ദില്ലിയുടെ മറ്റൊരു മുഖം കാണിച്ചുതന്ന അനുഗ്രഹീത ക്യാമറക്ക് അഭിനന്ദനങ്ങൾ ;)

(OT:കോഴ്സ് ഒക്കെ എങ്ങിനെ പോകുന്നു ഫൈസൽ..? )

PDR April 20, 2011 10:55 PM  

Nice fotos and the captions of all the snaps. Keep the good work going !

ആര്‍ദ്ര ആസാദ് / Ardra Azad April 21, 2011 3:34 PM  

എല്ലാ ചിത്രങ്ങളും ഒരു കഥ പറയുന്നു...

Manju Manoj April 24, 2011 8:40 PM  

ഫോട്ടോസ് വളരെ നന്നായി.... ആശംസകള്‍..

nisan April 30, 2011 9:44 PM  

touching fotos bhai.............

പ്രജോഷ്കുമാര്‍ കെ May 1, 2011 8:27 AM  

Advanikkunnavante nere thuranna shutter ishtappettu

ബെഞ്ചാലി May 10, 2011 4:28 AM  

really touching snaps..

Kattil Abdul Nissar August 30, 2011 6:34 AM  

താങ്കളുടേത് വെറും നേരം പോക്കായ ചിത്രങ്ങള്‍ അല്ല. ചിലരുടെ ഫോട്ടോയ്ക്ക് ചാരുത യുണ്ട്. മറ്റൊരു വിഭാഗം അര്‍ഥങ്ങള്‍ തരുന്നവയാണ് .
വിക്ടര്‍ ജോര്‍ജു ഉദാഹരണം . നിങ്ങള്‍ രണ്ടാമത് പറഞ്ഞ വിഭാഗമാണ്. നന്നായിരിക്കുന്നു. അതുകൊണ്ട് തന്നെ ഞാന്‍ താങ്കളുടെ ബ്ലോഗില്‍ ചേരുന്നു.

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP