ഓർമ്മകൾക്ക് തീപിടിക്കുമ്പോൾ....
ഓർമ്മകൾക്ക് തീപിടിക്കുമ്പോൾ ഒരാളുടെ മുഖം എങ്ങനെയായിരിക്കും, ജനിച്ചു വളർന്നവീട് ഷെല്ലാക്രമണത്തിൽ കത്തിയെരിയുന്നത് ഓർത്തെടുക്കുമ്പോൾ , ബന്ധുക്കൾകണ്മുന്നിൽ കൊല്ലപ്പെട്ടത് ഓർത്തെടുക്കുമ്പോൾ, ഒരു ജനത വേട്ടയാടപ്പെട്ടത്ഓർത്തെടുക്കുമ്പോൾ ഒരാളുടെ മുഖം എങ്ങനെയായിരിക്കും. സൊമീത്തരന്റെ മുഖംഅപ്പോൾ അങ്ങനെയായിരുന്നു. ഒരിടനാഴിയിലെ ഇരുട്ടിൽ വെച്ച് അദ്ദേഹത്തെകണ്ടുമുട്ടുന്നതു വരെ ഒട്ടും കരുതിയില്ല, വെറും മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരുചെറുപ്പക്കാരനാണ് ഇന്ന് ശ്രീലങ്കൻ സർക്കാരിനെ വിറളി പിടിപ്പിക്കുന്ന ശ്രീമാൻസൊമീത്തരൻ എന്ന് ! മിന്നി കത്തുന്ന ടങ്സ്റ്റൺ വിളക്കിന്റെ ചുവട്ടിൽ നിന്ന് സൊമീ ആഅനുഭവങ്ങൾ പറഞ്ഞു. ഒരു ഹാൻഡി ക്യാം ക്യാമറയുമായി മുല്ലത്തീവിലെ നരഹത്യകൾപകർത്തിയ കഥകൾ.

ശ്രീലങ്കയിലെ തമിഴരുടെ സാംസ്കാരിക കേന്ദ്രമായിരുന്ന ജാഫ്ന ലൈബ്രറി സൈന്യംആക്രമിച്ചു നശിപ്പിച്ചതിനെക്കുറിച്ചെടുത്ത ബേണിംഗ് മെമ്മറീസ് എന്നഡോക്യുമെന്ററിയാണ് സൊമീത്തരന്റെ ആദ്യ ചിത്രം. ശേഷം ഏതാണ്ട് ഒരു വർഷം മുമ്പ്മുല്ലത്തീവ് സാഗ എന്ന രണ്ടാമത്തെ ഡോക്യുമെന്ററി പുറത്തിറക്കി. എൽ.ടി.ടി.ഇ യെതുരത്താൻ നടത്തിയ സൈനിക നീക്കത്തിന്റെ മറവിൽ ശ്രീലങ്കൻ സർക്കാർ /സൈന്യം ലങ്കൻ തമിഴരെ കൊന്നൊടുക്കിയ കഥയാണ് മുല്ലത്തീവ് സാഗ. മുല്ലത്തീവ്എന്ന സുന്ദരഗ്രാമത്തെ എങ്ങനെ ചുടലക്കളമാക്കി മാറ്റി എന്നതിന്റെ ദൃശ്യ വിവരണമാണ്ആ ഡോക്യുമെന്ററി. സാധാരണക്കാരായ ഒരു ലക്ഷത്തിലധികം തമിഴർകൊല്ലപ്പെട്ടെന്നാണു അനൌദ്യോഗിക കണക്കുകൾ. പൊട്ടിത്തെറിക്കുന്നഷെല്ലുകൾക്കിടയിലൂടെ പായുന്ന ഒരു ജനതയുടെ ദൃശ്യങ്ങൾ, ഓടി രക്ഷപ്പെടാൻ ആരോവിളിച്ചു പറയുമ്പോൾ എങ്ങോട്ട് ഓടാൻ എന്നു അലറി വിളിച്ചു ചോദിക്കുന്നകുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ, കുടുംബാംഗങ്ങളുടെ ചിതറിയ ശരീരങ്ങൾ ചാക്കിലേക്കുവാരിയിടുന്ന വൃദ്ധന്റെ വികാരരഹിതമായ മുഖം, തകർന്ന തെരുവുകളുടെ എക്സ്ട്രീംലോംങ് ഷോട്ട്, ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങളുടെ മിഡ് ക്ലോസ് ഷോട്ട്, തകർന്നതലയോട്ടികളുടെ ക്ലോസ് അപ്പ്, അതിൽ മിക്കവരേയും വ്യക്തിപരമായി അറിയാംഎന്നുള്ളിടത്താണ് ആ ചിത്രീകരണം സൊമീത്തരന് തീപിടിക്കുന്ന ഓർമ്മകളായിമാറുന്നത്.

ഓരോ അഞ്ഞൂറു മീറ്ററിലും ശക്തമായ ശരീര പരിശോധനയുള്ള ഒരു സ്ഥലത്തുനിന്നുമാണ്ഈ വിഷ്വലുകൾ പകർത്തി കടത്തി മറുകരയിലെത്തിച്ചത് . യുദ്ധം അതിന്റെഅവസാനത്തിലെത്തിയപ്പോൾ ദൃശ്യങ്ങൾ പകർത്തിയത് ഒരു ഫോട്ടോഗ്രാഫർസുഹൃത്തായിരുന്നത്രേ, പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ വിഷ്വലുകളടങ്ങിയമെമ്മറികാർഡ് അടുത്തു കണ്ട ഒരു തമിഴനു കൊടുത്തു, അയാൾ അടുത്തയാൾക്ക്കൈമാറി, ഒടുക്കം അന്താരാഷ്ട്ര വൈദ്യ സംഘത്തിന്റെ കയ്യിലെത്തി അവർ ഇന്ത്യയിൽവന്നപ്പോൾ സൊമീയ്ക്കു കൈമാറി. ആ സുഹൃത്ത് ഇപ്പോൾ ജീവനോടെ ഉണ്ടാകുമോ എന്നുപോലും അറിയില്ല ! ഓരോ വിഷ്വലിനു പിന്നിലും ഇതുപോലെ ഓരോ കഥയുണ്ടാകും.ഹിന്ദി സിനിമാ സംവിധായകനായി, റിസേർച്ചറായി, പല വേഷങ്ങളിലായായിരുന്നത്രേഅദ്ദേഹത്തിന്റെ യാത്ര. ഇനി അങ്ങനെ നടപ്പില്ല, കാരണം അവർ ബ്ലാക് ലിസ്റ്റിൽപെടുത്തിക്കഴിഞ്ഞു, ഇനി ലങ്കയിൽ കാലുകുത്തിയാൽ ഒരു തിരിച്ചു വരവുണ്ടാകില്ല,അപ്രിയ സത്യമെഴുതുന്ന പല പത്ര പ്രവർത്തകർക്കും സംഭവിച്ച പോലെ അൺഐഡന്റിഫൈഡ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന സർക്കാർ ഭാഷ്യത്തിൽതന്റെ ജീവിതം അവസാനിച്ചേക്കാം, അതു പറയുമ്പോൾ സൊമീ ചിരിക്കുന്നു, ഇന്ത്യയിലെവിസാ കാലാവധി ഈ ജൂലൈയിൽ അവസാനിക്കും എന്നിരിക്കെ ആ നനഞ്ഞ ചിരിക്ക്ഒരു പാട് അർത്ഥങ്ങളുണ്ട്.
ഡൊക്യുമെന്ററിയുടെ അവസാനത്തിലെത്തുമ്പോൾ മുള്ളുവേലി വൾച്ചു കെട്ടിയ ഒരുമൈതാനത്തിനുള്ളിൽ രണ്ടരലക്ഷത്തിലധികം അഭയാർത്ഥികളെ കുത്തിനിറച്ചിരുന്നു.ഇപ്പോഴത് എൺപതിനായിരം ആയി കുറഞ്ഞിട്ടുണ്ടത്രേ, ശ്രീലങ്കൻ പട്ടാളത്തിന്റെതേർവാഴ്ചയാണ് ആ ക്യാമ്പിൽ, ആരുണ്ട് ചോദിക്കാൻ !
അന്താരാഷ്ട്ര ഏജൻസികളുടെ അന്വേഷണങ്ങളൊന്നും ഞാനിവിടെഇരിക്കുന്നിടത്തോളം അനുവദിക്കില്ലെന്ന് ലങ്കൻ ഡിഫൻസ് സെക്രട്ടറി ധിക്കാരത്തോടെപറഞ്ഞു വെയ്ക്കുന്നതും കാണിക്കുന്നു. ശ്രീ രാജപക്സേയുടെ സഹോദരനാണ് ആഓഫീസർ ! മുല്ലത്തീവുകാരുടെ ഇഷ്ട കഥാപാത്രമായിരുന്നത്രേ കണ്ണകി, നീതിനിഷേധിക്കപ്പെട്ട കണ്ണകിമാരുടെ അലറിക്കരച്ചിലിൽ ഡോക്യുമെന്ററി അവസാനിക്കുന്നു.
പലയിടത്തും ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിട്ടുണ്ട്, തിരുവനന്തപുരത്ത്പ്രദർശിപ്പിച്ചതിന്റെ അടുത്ത ദിവസം ഒരു മുഖ്യധാരാ പത്രത്തിൽ, ഈ ചെറുപ്പക്കാരൻഎൽ.ടി.ടി.ഇ യെ പുന: സംഘടിപ്പിക്കാൻ കേരളത്തിൽ ശ്രമം നടത്തുന്നു വെന്ന് പറഞ്ഞ്ആദ്യ പേജിൽ ചിത്രസഹിതം വാർത്ത വന്നു. അവർ എന്നേയും എൽ.ടി.ടി.ഇക്കാരനാക്കി എന്നു പറയുമ്പോൾ വീണ്ടും അതേ ചിരി. ലോകത്തിന്റെ പലഭാഗത്തുംഫിലിം ഫെസ്റ്റിവലുകളിൽ ഇതു പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്നുമാത്രമാണ് അത്തരം അനുഭവം ഉണ്ടായതെന്നു പറയുന്നു.

ചെന്നൈയിലെ ലയോള കോളേജിൽ നിന്നും മാസ്കോം പഠിച്ച സൊമീത്തരൻ, നോർത്ത്ഇസ്റ്റേൺ ഹെറാൾഡ്, ബി.ബി.സി എന്നീ അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടി ജോലിചെയ്തിട്ടുണ്ട്.
ശ്രീ രാജപക്സേയും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും ശ്രീലങ്കൻഭരണത്തിലെത്തിയതിനു ശേഷം അപ്രത്യക്ഷരായ പത്രപ്രവർത്തകരെക്കുറിച്ചുള്ളഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് സൊമീ ഇപ്പോൾ. ഇപ്പോൾ ഞാനാണ്ശ്രീലങ്കയിലെ ഏക ഡോക്യെമെന്ററി ഫിലിം മേക്കർ, ഒരു അൺ ഐഡന്റിഫൈഡ്അക്രമി എന്നെ കാണുന്നതു വരെ മാത്രം, സൊമീത്തരൻ ആ നനഞ്ഞ ചിരിയോടെപറഞ്ഞവസാനിപ്പിക്കുന്നു.
യാത്രപറഞ്ഞ് ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോൾ യുദ്ധത്തിന്റെ ഭീകരതയേക്കാൾ, നമ്മുടെഅയൽപക്കത്തു നടക്കുന്നതുപോലും എത്രപേർ തിരിച്ചറിയുന്നുണ്ടെന്ന ചോദ്യമാണുയർന്നുവന്നത്.



10 comments:
അഭിനന്ദനങ്ങള്‍. ഇതൊന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍.
Really touching..! ഇങ്ങനെയൊരാളെ പരിചയപ്പെടുത്തിയതിന് നന്ദി.
good one.....
പാച്ചൂ... എവിടന്നാ ആ ഡോക്യുമെന്ററി ഒക്കെ ഒന്ന് കാണാൻ കിട്ടുക. ഇദ്ദേഹം വിസ കാലാവധി കഴിഞ്ഞ് മടങ്ങിപ്പോകുമോ ? പോയാൽ അപായപ്പെട്ടെന്ന് വരില്ലേ ?
നല്ല പരിചയപ്പെടുത്തല്‍.
കേരളീയര്‍ അവിടെയും വ്യത്യസ്തത പുലര്‍ത്തി!!
സച്ചിൻ ജി, സിജോ ജി, മണിജി, മനോജ് ഭായ്, തെച്ചിക്കോടൻ ജി, വന്നതിനും കമന്റിയതിനും നന്ദി, ഡോക്യു വിന്റെ കോപ്പിയ്ക്ക് ശ്രമിക്കാം, കിട്ടിയാൽ എന്തായാലും എത്തിക്കാം, വിസ കാലാവധി സംബന്ധിച്ച് അദ്ദേഹവും ടെൻഷനിനാണ്....സസ്നേഹം,
excellent and so touching ...
paachu oru copy kittan vazhi undo? njan aale vittu faisalinte aduthu ninnu vangipicholam...
:-)
രവികുമാർ ജി, വന്നതിനും കമന്റിയതിനും നന്ദി, സരിൻ ജി - ഞാനിപ്പോൾ പൂനെയിലാണ്, അവിടെനിന്ന് കണ്ടതാണ്, കോപ്പികിട്ടിയാൽ മെയിലാം.!സസ്നേഹം...
ഹൃദയസ്പർശിയായ വിവരണം. പലപ്പോഴും ഇത്തരം ആക്രമണങ്ങൾ നടക്കുമ്പോൾ പുറംലോകത്തെ അറിയിക്കുന്ന വാർത്തകൾ അല്ല സത്യം എന്നത് ഒരിക്കൽക്കൂടി അടിവരയിടുന്ന വാർത്ത.
Post a Comment