Friday, January 28, 2011

ദില്ലീ ദിവാനീ - 2


ദില്ലി കാഴ്ചകൾ തുടരുന്നു

പറാത്താ വാലാ

ദില്ലിയിലെ ചില രുചിക്കാഴ്ചകൾ
ഇത് പറാത്താ വാലീ ഗലി...

പഴയ ദില്ലിയിലെ ചാന്ദിനീ ചൌക്കിനു മദ്ധ്യത്തിലുള്ള ഇടുങ്ങിയതും തിരക്കുള്ളതുമായ ഒരു ഗലി

ഗലിയ്ക്കു വശങ്ങളിൽ തട്ടുകട നടത്തുന്ന ഈ കൂട്ടരാണ് പറാത്താ വാലകൾ

ഈ പറാത്താ കച്ചവടക്കാർ ചില്ലറക്കാരല്ല...ജവഹർലാൽ നെഹൃ, ഇന്ദിരാ ഗാന്ധി മുതൽ അക്ഷയ് കുമാർ വരെയുള്ളവർ ഇവിടുത്തെ സ്ഥിരം പറ്റുകാർ ആയിരുന്നത്രേ..!

ആ മീഠീ ലസ്സി കഴിച്ചാൽ ആരായാലും ഇവരുടെ സ്ഥിരം കുറ്റിയാകും ! നൂറോളം വ്യത്യസ്ത പറാത്തകൾ ഈ ശുദ്ധ വെജിറ്റേറിയൻ കടകളിലുണ്ട് !

അവിടെ നിന്നു കുറച്ചു മാറി മറ്റൊരു പ്രശസ്ത ഭക്ഷണ ശാലയാണ് കരീം ഹോട്ടൽ, മുഗൾ ചക്രവർത്തിമാരുടെ ആസ്ഥാന പാചകക്കാരുടെ കുടുംബം വഹ !
ജമാ മസ്ജിദിനു സമീപമുള്ള റോഡിൽ നിന്ന് കെട്ടിടങ്ങൾക്കിടയിലൂടെ ഇരുൾ നിറഞ്ഞ ഇടുങ്ങിയ വഴി കടന്നെത്തിയാൽ...

അറബിക്കഥയിലെ ഏതോ തെരുവിലെത്തിയതു പോലെ തോന്നും, നാലുപാടും മുകളിലും കരീംസ് ഹോട്ടൽ !, വിദേശികളടക്കമുള്ളവർ സീറ്റൊഴിയുന്നതും കാത്ത് ക്യൂ നിൽക്കുന്നതു കാണാം,

തലമുറകൾ കൈമാറി ശ്രീ. സഹീമുദ്ദീന്റെ കൈകളിലാണ് ഇപ്പോൾ കരീംസിലെ മുഗളായ് സ്വാദ്.
ഏഷ്യയിലെ മികച്ച റെസ്റ്റോറണ്ടുകളിലൊന്നായി ടൈംസ് മാഗസിൻ ഇവരെ തെരഞ്ഞെടുത്തിട്ടുണ്ട്.

കൊടികുത്തിയ പാചകക്കാർ മാത്രമല്ല, ആരോരു മറിയാതെ ദില്ലിയെ ഊട്ടുന്നവരുമുണ്ട്.
ഇത് പാവങ്ങളുടെ കരീംസ്

ജമാ മസ്ജിദിനോട് ചേർന്ന് ബിരിയാണി തൂക്കി വിൽക്കുന്നവർ,
(സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കഴിക്കുക)

ഏതു പാതി രാത്രിയിലും ഏതു മൂലയിലും കിട്ടുന്ന പാനിപൂരി

ഫുഡ് പാത്ത് പാവു ഭാജി

കളർഫുൾ നാരങ്ങ സോഡാ (ങ്ങള് സോഡാ കുടിച്ചോ, പക്ഷേങ്കില് ഗോട്ട് എടുക്കാൻ നോക്കല്ലേ !)

നാരങ്ങാ വെള്ളം (വിത്തൌട്ട് സോഡാ !)

ശൂട് കപ്പലണ്ട്യേയ്....കടലാസിൽ പൊതിഞ്ഞ മസാല ചോദിച്ചു വാങ്ങുക.
ആ കലത്തിൽ കനലിട്ടാ‍ണ് ചൂടാക്കുന്നത്


ബീഫ് കരൾ ടിക്ക

പഴയ ദില്ലിയിൽ എവിടേയും ടിക്ക തയ്യാറാക്കുന്നവരെ കാണാം.

തുടരും...

10 comments:

ഏ.ആര്‍. നജീം January 28, 2011 10:13 AM  

പാച്ചൂസേ... എന്താ പറയുക.. സൂപ്പർ...അവിടെ ചെന്നെത്തിയത് പോലെ

Naushu January 29, 2011 12:20 AM  

നന്നായിട്ടുണ്ട്

തെച്ചിക്കോടന്‍ January 29, 2011 6:34 AM  

ചിത്രങ്ങള്‍ കൊതിപ്പിക്കുന്നു.

തെച്ചിക്കോടന്‍ January 29, 2011 6:34 AM  

ചിത്രങ്ങള്‍ കൊതിപ്പിക്കുന്നു.

MANIKANDAN [ മണികണ്ഠൻ ] January 29, 2011 12:49 PM  

എന്നത്തേയും പോലെ നല്ല ചിത്രങ്ങൾ

ഞാന്‍:ഗന്ധര്‍വന്‍ January 30, 2011 6:43 PM  

കഥപറയുന്ന ചിത്രങ്ങള്‍!! നന്ദി പാച്ചൂ :)

ആശംസകള്‍!!

Manickethaar January 31, 2011 2:17 AM  

യാത്രാ വിവരണത്തീന്റെ സുഖം.....good one

ആഷ | Asha January 31, 2011 6:46 PM  

ചിത്രങ്ങൾ കണ്ടിട്ട് അവിടെ ചെന്നെത്തിയ പ്രതീതി :)

പുള്ളിപ്പുലി February 1, 2011 9:00 AM  

തുടരട്ടേ അടിപോളി പുതിയ അറിവുകൾ

G.manu February 1, 2011 6:40 PM  

Oh..missing my delhi days..

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP