ശില്പികൾ
തൃശൂർ ജില്ലയിലെ കുന്നംകുളം - ഗുരുവായൂർ റോഡിൽ ആർത്താറ്റു പള്ളിക്കു സമീപം കുറുക്കൻ പാറ എന്നൊരു സ്ഥലമുണ്ട്
നിര നിരയായി കട്ടു ചെയ്തത് എളുപ്പത്തിൽ അടർത്തിയെടുക്കുന്ന ജോലിയെ ഇപ്പോൾ പഴയ കല്ലുളിക്കുള്ളൂ...! നോക്കിനിൽക്കേ കല്ലിൽ നിന്നൊരു നാഗയക്ഷി തെളിയുന്നു
അടർത്തുമ്പോഴുണ്ടാകുന്ന പാടുകൾ ഇതു പോലെ മിനുക്കി ഇല്ലാതാക്കുകയും ചെയ്യുന്നു,പണ്ട് മണിക്കൂറുകൾ വേണ്ടി വന്നിരുന്ന ജോലികൾ ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ തീരുന്നു...ഈ കൽപ്പൊടികൾക്കിടയിൽ ഒരു മാസ്കും ധരിക്കാതെ ഇവർ ജോലി ചെയ്തു ജീവിതം തീർക്കുന്നു.

ഈയിടെയായി ശിലാശില്പങ്ങളിൽ പൊതുവായി കാണുന്ന രൂപപരമായ ഒരു ഒഴുക്ക് കലാശൈലിയുടെ പ്രത്യേകതയാണെന്നാണ് ഈയുള്ളവൻ ധരിച്ചിരുന്നത്, എന്നാൽ അത് മെഷീൻ കട്ടിങ്ങിന്റെ സൃഷ്ടിയാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത് !
ദേവീ ദേവ ശില്പങ്ങളുടെ കണ്ണ് അവസാനം മാത്രമാണത്രേ കൊത്തുക, ഇതിനെ കണ്ണു തുറക്കൽ ചടങ്ങെന്നാണു പറയുക, സ്വർണ്ണ സൂചി ഉപയോഗിച്ചാണത്രേ കണ്ണു തുറക്കാറ്..!പ്രധാന ഘട്ടങ്ങളിൽ അവർ പാരമ്പര്യ രീതികൾ തന്നെ ഉപയോഗിക്കുന്നു. ഹൈന്ദവാചാരങ്ങൾക്കുള്ളവ മാത്രമല്ല...
ജന്മപാപങ്ങൾ കഴുകിക്കളഞ്ഞ് മനുഷ്യനെ ക്രിസ്തുവിനോട് ചേർക്കുന്നതിനുള്ള മാമോദീസ തൊട്ടിയും ഇവർ നിർമ്മിക്കുന്നുണ്ട്
മത്സരത്തിനും അഹങ്കാരത്തിനുമൊടുവിൽ നിസ്സാരനായ മനുഷ്യൻ ഖിയാമത്ത് നാളിനായി ഖബറിൽ കാത്തു കിടക്കുമ്പോൾ അടയാളം വെയ്ക്കാനുള്ള മീസാൻ കല്ലുകളും....
ശില്പങ്ങളെ പോലെ ശില്പികളും പല സമുദായത്തിൽ നിന്നുള്ളവരാണ്.കല്ലിൽ കവിത കൊത്തുന്ന കുറുക്കൻ പാറയിലെ അപ്രശസ്തരായ കലാകാരന്മാർക്ക് അഭിവാദ്യങ്ങളോടെ...
നന്ദി




































