Wednesday, September 29, 2010

നിയമ ലംഘനം

അലക്ഷ്യമായി വലിച്ചെറിയുന്ന ലഹരി അവശിഷ്ടങ്ങൾ ഭാവി തലമുറയെ ദുശ്ശീലരാക്കും.
സഞ്ചാരികൾ ശ്രദ്ധിക്കുക..!


Statutory Warning : Chewing of Pan Masala is injurious to health.



Tuesday, September 28, 2010

കിട്ടിയോ..?

കിട്ടിയോ..?

Friday, September 17, 2010

ആഴങ്ങളിൽ നിന്ന്

ചേറ്റുവ പുഴയുടെ തീരത്തൂടെ കാറ്റും കൊണ്ട് നടക്കുമ്പോഴാണ്, ഡ്രൈവർമാരില്ലാതെ പുഴയ്ക്കു നടുവിൽ നിർത്തിയിട്ടിരിക്കുന്ന ഈ വഞ്ചികൾ കണ്ടത്...

ബോറടിച്ചപ്പോൾ അവരിറങ്ങി ചായകുടിക്കാൻ പോയോ എന്നു ശങ്കിച്ചു നിൽക്കേ...

ചില തലകൾ പൊന്തി വരുന്നു...

കക്ക പിടുത്തക്കാരാണ്, വേലിയിറക്ക സമയത്ത്, കടലഴിയോടടുത്ത ഭാഗത്ത്, വെള്ളത്തിൽ ചവിട്ടി നിന്ന് അടിത്തട്ടിൽ നിന്ന് കക്ക കോരുന്ന തൊഴിലാളികൾ.

ചേറ്റുവ പാലത്തിൽ നിന്നാൽ കാണാം, പുലർച്ചയോടെ ഇവർ ജോലി ആരംഭിക്കുന്നു...

ആഴമുള്ള ഭാഗങ്ങളിൽ രണ്ടു വള്ളക്കാരുണ്ടാകും, ഒരാൾ കോരി വല ഉപയോഗിക്കുമ്പോൾ രണ്ടാമൻ കയറിട്ട് വഞ്ചി നിയന്ത്രിക്കുന്നു

വലയിൽ നിന്ന് ചെളി ഇളക്കി കളയുന്നു...

ശേഷം വഞ്ചി ഡക്കിലേക്ക്...

ഒരു പതിനഞ്ച് കുട്ടയ്ക്കുള്ളതായാൽ തീരത്തടുപ്പിക്കുന്നു.
തുടർചിത്രങ്ങൾക്കായി ഇതുവഴി വരാം.

ആഴങ്ങളിൽ നിന്ന് - 2

കക്ക വാരൽ തുടരുന്നു...

തീരത്തെത്തിച്ച കക്കയിലെ ചെളികൾ ഒരു വട്ടം കൂടി കഴുകി നീക്കം ചെയ്യുന്നു.

കുട്ടയിലാക്കി...

നേരത്തേ വില പറഞ്ഞുറപ്പിച്ചവരുടെ പണിക്കാർക്ക് കൈമാറുന്നു.

കടവിൽ നിന്ന് ...

കാത്തു കിടക്കുന്ന പെട്ടി ഓട്ടോകളിലേയ്ക്ക്.

ചില സമയങ്ങളിൽ പത്തു വണ്ടികൾ വരെ നിരന്നു കിടക്കുന്നത് കാണാമത്രേ...

എഴുപതിലധികം കിലോമീറ്റർ അപ്പുറത്തു നിന്നാണത്രേ ഇവർ വരുന്നത്, കൊടുങ്ങല്ലൂർ കോട്ടപ്പുറത്തെ പുഴയിൽ നിന്നുള്ള കക്ക ലഭ്യത കുറഞ്ഞതാണിവിടുത്തെ കക്കളുടെ ഡിമാന്റ് വർധിപ്പിച്ചത്

ഇവരിൽ നിന്നും റീട്ടെയിലുകാർ വാങ്ങി ഡോർ ഡെലിവറിക്കായി നിരത്തിലേക്കിറങ്ങുന്നു.

പുഴവക്കിൽ ഇത്തിൾ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നതും കാണാം, ഓരോ കൂനയ്ക്കും ഉടമസ്ഥരുണ്ട്, ശേഷിക്കുന്ന കക്കകൾ ഇങ്ങനെ വെയിലത്തിട്ടാൽ, അൽ‌പ്പ ദിവസത്തിനകം ഇറച്ചി ദ്രവിച്ച് ഇത്തിൾ മാത്രമാകുന്നു. കുമ്മായ നിർമ്മാണത്തിന്റെ അവശ്യ ഘടകമാണല്ലോ ഇത്തിൾ, തമിഴ്നാട്ടിൽ നിന്നും നാഷണൽ പെർമിറ്റ് ലോറികളെത്തി, ഇതു കയറ്റിപോകുമെന്നു കേൾക്കുമ്പോഴാണ് ഇതിന്റെ വ്യാപാര സാധ്യതകൾ നമ്മെ അതിശയിപ്പിക്കുന്നത് !

ഏഷ്യൻ പെയിന്റും ബെർഗ്ഗറും നാഷണലുമെല്ലാം ചുമരുകളിൽ നിറം പിടിപ്പിക്കുന്നതിനു മുമ്പേ
നമ്മുടെ തറവാടുകളുടെ ഐശ്വര്യമായിരുന്നല്ലോ, കുമ്മായത്തിന്റെ വെളുത്ത നിറം.

കക്കവാരലുകാരെ കടന്ന് കാഴ്ചകളുടെ പുതിയ തീരങ്ങൾ തേടിയുള്ള യാത്ര തുടരുന്നു.

നന്ദി

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mm, സ്ഥലം: ചേറ്റുവ / തൃശൂർ )

Monday, September 13, 2010

രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ....

മരണത്തിന്റെ വക്കിൽ നിന്ന് ശൂരത്വം പ്രദർശിപ്പിക്കുന്ന ഒരു ടീനേജ് മദ്യപാനി.
നെല്ലിയാമ്പതിയിലെ ആത്മഹത്യാ മുനമ്പിൽ നിന്നൊരു ദൃശ്യം.

Wednesday, September 8, 2010

പുലിക്കളി - 3


പുലിക്കളി തുടരുന്നു,
പുലിയൊരുക്കത്തിന്റെ അവസാന ഘട്ടം...


തലയിൽ തോർത്തു ചുറ്റി അതിനു മുകളിൽ മുടി വെയ്ക്കുന്നു..

ശേഷം മുഖം മൂടി അണിയുന്നു..

ഇറങ്ങുന്നതു മുമ്പ് ഒരു സ്റ്റെപ്പ് റിഹേഴ്സൽ..

പുലിക്കളി കലാകാരന്മാർ റെഡി..

അങ്കത്തിന് കന്നിപ്പുലികളും റെഡി..

തുടർന്ന് നിരനിരയായി സ്വരാജ് റൌണ്ടിലെ നടുവിലാലിനടുത്തേയ്ക്ക്...

അവിടെ ഗണപതിക്ക് തേങ്ങയടിച്ച് ഇത്തവണത്തെ കളി ആരംഭിക്കുന്നു..

തേങ്ങയുടച്ച് തിരിയുന്നതോടെ ആട്ടം ആരംഭിക്കുന്നു...

പടങ്ങൾ കാണുമ്പോൾ ഇത് പാണ്ടി ഡപ്പാംകൂത്ത് സ്റ്റൈൽ ആട്ടമാണെന്നു തോന്നാമെങ്കിലും വാസ്തവം അതല്ല..

പുലിക്കളിക്ക് അതിന്റേതായ ഒരു താളമുണ്ട്...സ്റ്റെപ്പുകളുമുണ്ട്..

മുഷ്ടി ചുരുട്ടി (പാണ്ടി ഡാൻസിൽ വിരലുകൾ മടക്കാറില്ല..ല്ലേ! ) , കയ്യും കാലും മുന്നോട്ടു നീക്കി, ഒരിട നിശ്ചലമായി, തോളും മണികെട്ടിയ അരപ്പട്ടയും കുലുക്കി...

ചെണ്ട തപ്പ് ഇലത്താളത്തിന്റെ പശ്ചാത്തല മേളത്തിൽ...

അവരങ്ങനെ ആടിത്തിമിർക്കുന്നു.

ചക്കാമുക്ക്, കീരംകുളങ്ങര, പെരിങ്ങാവ്, തൃക്കുമാരംകുടം, വിയ്യൂർ, പൂങ്കുന്നം, കാനാട്ടുകര (ദേശം & യുവസംഘം), വെളിയന്നൂർ, സീതാറാം മിൽ ലൈൻ എന്നീ ദേശങ്ങളെ പ്രതിനിധീകരിച്ചാണ് ടീമുകൾ രംഗത്തിറങ്ങിയത്.


പതിമൂന്നു ടീമുകളാണ് സ്ഥിരമായി പുലികളെ ഇറക്കാറ്, എന്നാൽ ഇത്തവണ എണ്ണം പത്തായി ചുരുങ്ങി, സാമ്പത്തിക പ്രതിസന്ധി തൃശൂർ അങ്ങാടിക്കും ബാധകമാണ്..!


ഒരു പുലികലാകാരന് രാവിലെ 8 മണി മുതൽ രാത്രി 12 മണിക്ക് കഴുകി അവസാനിപ്പിക്കുന്നതു വരേയുള്ള കൂലി 1500 രൂപയാണ്, ഭക്ഷണമുൾപ്പെടെയുള്ള മറ്റു ചെലവുകൾ വേറെ...!
ഒരു ടീമിൽ അമ്പത്തിയൊന്ന് പുലികൾ വരേ ആകാം...


ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ചുവെന്ന് അവകാശപ്പെടുന്ന ഈ ആഘോഷം കാണാനും പകർത്താനും വിദേശികളും ഏറെയാണ്...

ഒരു ടീമിനെ രംഗത്തിറക്കാൻ രണ്ടു ലക്ഷത്തിനടുത്ത് ചെലവുണ്ടത്രേ..!,
ജില്ലാ പഞ്ചായത്തിന്റേയും തൃശൂർ കോർപ്പറേഷന്റേയും പരിമിതമായ സാമ്പത്തിക സഹായങ്ങൾ ഇവർക്കുണ്ടെങ്കിലും ടീമുകളുടെ എണ്ണം കുറയുന്നത് ആശങ്കാ ജനകമാണ്...

ന്നാലും, ചിനുങ്ങി പെയ്ത മഴയിലും ആവേശം ചോരാതെ, സ്വരാജ് റൌണ്ടിലേയ്ക്കുള്ള എല്ലാ റോഡുകളിലൂടെയും തിങ്ങി നിറഞ്ഞെത്തിയ ഈ ജനക്കൂട്ടത്തെ കാണുമ്പോൾ, ഈ പുലികൾക്ക് അടുത്തൊന്നും വംശനാശം സംഭവിക്കാൻ ഇടയില്ല എന്നു തോന്നുന്നു.!
നന്ദി.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mm, സ്ഥലം: തൃശൂർ)



Thursday, September 2, 2010

പുലിക്കളി - 2


പുലിക്കളി തുടരുന്നു...
ഫിഗർ വര പൂർത്തിയായവരെ മാറ്റിനിർത്തി അടുത്തയാൾക്ക് അവസരം കൊടുക്കുന്നു...

ഗൊറില്ല പൌഡറിൽ നിറങ്ങൾ ചേർത്തരച്ചാണ് ചായങ്ങൾ നിർമ്മിക്കുന്നത്..

ടർപ്പന്റൈനും മറ്റും പൌഡർ മിശ്രണം ചെയ്യുവാൻ ഉപയോഗിക്കും..
പലരും ധരിച്ചതു പോലെ ഇനാമൽ പെയിന്റ് ഇതിന് ഉപയോഗിക്കാറില്ല.

മോട്ടോർ ഉപയോഗിച്ച് നിറങ്ങൾ സ്പ്രേ ചെയ്തും പിടിപ്പിക്കാറുണ്ട്..!

പുലികൾക്കുള്ളിലും ഒരു കലാഹൃദയമുണ്ട്...

പുലിക്കൂട്ടം ഒരുങ്ങുന്നു..

ഇത് ബംഗാൾ പുലിയാണ്, കോൺക്രീറ്റ് പണിക്ക് തൃശൂര് വന്നതാണ്, ഈ സമൂഹം ടിയാനേയും പുലിയാക്കി..

വര പൂർത്തിയായവരെ വീണ്ടും ഉണക്കാനിടുന്നു..

കൂട്ടിലടക്കപ്പെട്ടവരുടെ കാത്തിരിപ്പ്..

ഫ്ലൂറസന്റ് പുലികളുടെ കാത്തു നിൽ‌പ്പ് തുടരുന്നു...

കഴിഞ്ഞ് അമ്പത്തിമൂന്നു വർഷമായി പുലിവേഷം കെട്ടുന്ന ചാത്തുണ്ണ്യേട്ടനും ഇത്തവണത്തെ കന്നിക്കാരും...

കാനാട്ടുകരയുടെ റസ്സൽക്രോ,
കുറെ നേരം ഇങ്ങനെ നിന്നാൽ ആർക്കായാലും ബോറടിക്കും...

ചിലർ ഇതു പോലെ ഇറങ്ങി നടന്നെന്നും വരും.

ബോറടിച്ചാൽ കഴിക്കാൻ നേന്ത്രപ്പഴവും ബ്രെഡും കമ്മറ്റിക്കാർ ഒരുക്കിയിട്ടുണ്ട്..

ഒരുക്കത്തിന്റെ അവസാനമായി ഗോൾഡൻ ഗിൽറ്റ് പൌഡർ ശരീരത്തിൽ വിതറുന്നു.

ശരീരത്തിൽ വരച്ചു ചേർത്ത പുലി / സിംഹ മുഖങ്ങൾ

വയറിൽ വരച്ച ഈ മുഖങ്ങളുമായി ഇനി തൃശൂരിന്റെ നിരത്തിലേയ്ക്ക്..
ആ ചിത്രങ്ങൾ അടുത്ത തവണ.
പുലിക്കളി തുടരുന്നു...

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP