Thursday, July 29, 2010

നാല് ആണുങ്ങൾ

നാലു പേർ.

Wednesday, July 28, 2010

നിറക്കൂട്ട്

ചുമർ ചിത്ര കലാകാരൻ രചനയിൽ.

Tuesday, July 27, 2010

ഉഗ്രമൂർത്തീ സംഗമം

ദാരികനെ വധിക്കാൻ തേടി നടന്ന കാളിയും , രാമകഥാ പ്രഭാഷണം കഴിഞ്ഞു വന്ന സുകുമാർ അഴീക്കോടും സദസ്സിൽ കണ്ടുമുട്ടിയപ്പോൾ.
കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഭരത് മുരളി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കളമെഴുത്തുത്സവത്തിനിടയിൽ നിന്നൊരു ദൃശ്യം, അക്കാദമി സെക്രട്ടറി ശ്രീ. സത്യപാൽ സമീപം.

Sunday, July 25, 2010

സർപ്പദോഷം

സർവ്വദോഷങ്ങളും മായ്ക്കാൻ ഭക്തരൊരുക്കിയ നാഗക്കളത്തിലലിഞ്ഞ് തൃപ്തരായ ശേഷം കന്യാ നാഗവും മണിനാഗവും ഉപേക്ഷിച്ച ശരീരങ്ങൾ

Monday, July 19, 2010

ഉയരങ്ങളിലേയ്ക്ക്

വാഗമണ്‍ കോലാഹലമേട്ടിലെ പാരാഗ്ലൈഡിംങ്

Sunday, July 18, 2010

ബേബി മാഷും കുട്ട്യോളും

ബേബി മാഷ് കുട്ടികളോട് വിക്ടേഴ്സ് ചാനലിലൂടെ സംവദിക്കുന്നു

Saturday, July 17, 2010

പാലക്കാടിന്റെ പച്ച

പാലക്കാട്ടെ ഒരു ഗ്രാമ ദൃശ്യം

Thursday, July 15, 2010

ഓപ്പറേഷൻ തിരുത

പെൻഡ്രൈവുകളുടേയും മൊബൈൽ ഫോണുകളുടേയും ഇറക്കുമതികൾക്ക് ഒരു പാടു കാലങ്ങൾക്കു മുമ്പേ ഇന്ത്യയും ചൈനയും തമ്മിൽ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. അതിന്റെ തെളിവുകളാണ് അന്നത്തെ പ്രശസ്ത തുറമുഖങ്ങളോടു ചേർന്ന് നിരന്നു നിൽക്കുന്ന ചീന വലകൾ. മാറിയ കാലത്ത് ചീനവലകളെ ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിന്ന് ടൂറിസം വകുപ്പിന്റെ കീഴിലാക്കുമോന്നാണ് സംശയം. ചീനവല ഒരു പ്രദർശന വസ്തുവല്ലെന്നും അതിനു മുതലാളിയും തൊഴിലാളികളും ലൈസൻസും നല്ല അദ്ധ്വാനവും വേണ്ട ഒരു പരമ്പരാഗത തൊഴിലുപകരണം / തൊഴിൽ സ്ഥാപനം ആണെന്നു നേരിട്ടു കണ്ടപ്പോഴാണ് മനസ്സിലായത്. രാത്രി മുഴുവൻ താഴ്ത്തിയിട്ട് പുലർച്ചെ വല ഉയർത്തുമ്പോൾ ലഭിക്കുന്ന മീനിൽ പിടുത്തം അവസാനിക്കുന്നു എന്ന ധാരണ അവർ തിരുത്തി. ഷിഫ്റ്റ് അനുസരിച്ചാണ് ചീന വലയിൽ തൊഴിലാളികൾ പണിയെടുക്കുന്നതെന്നവർ പറയുന്നു..! അവരുടെ ജോലി സ്ഥലത്തേയ്ക്ക്...

ചീനവലയിൽ ഇടത്തേ അറ്റത്തു കാണുന്ന നീല ടാർപോളിൻ ഷീറ്റിന്റെ തണലിലാണു പണിയെടുക്കുന്നതും ലഭിക്കുന്ന മീനുകളെ സൂക്ഷിക്കുന്നതും. ചിത്രത്തിൽ വലത്തേ അറ്റത്തു കാണുന്ന ചുവപ്പു കൂട്ടം യന്ത്ര ബോട്ടുകളാണ്, ചീന വലകൾക്കു കാലത്തിന്റെ മറുപടി.!


വല താഴ്തിയ നിലയിൽ, ഇപ്പോൾ ആൾക്കാരുടെ ഒരഞ്ചാറു മടങ്ങ് ഉയരം കാണുമായിരിക്കും...അല്ലേ..? വലയിലെ നിയന്ത്രണം എളുപ്പമാക്കാൻ ഭാരമുള്ള കല്ലുകൾ കെട്ടിയിട്ടിട്ടുണ്ടാകും.



അല്പസമയം താഴ്തിയിട്ടതിനു ശേഷം വേഗത്തിൽ ഇങ്ങനെ വലിച്ചുയർത്തുന്നു.



മുഴുവനും ഉയർത്തുന്നതിനു മുൻപ് ഒന്നു നിർത്തുന്നു..



ഒരു പിടച്ചിൽ കാണുന്നുണ്ടോ ? പ്രതീക്ഷയോടെ നോട്ടങ്ങൾ...



ഇല്ലെങ്കിൽ ആ പിടച്ചിൽ കാണുന്നതു വരെ ഈ ഭാരം താഴ്ത്തി ഉയർത്തി ഇതിങ്ങനെ ആവർത്തിക്കുന്നു...



പിടച്ചിൽ കണ്ടാൽ വെള്ളത്തിൽ നിന്ന് സൂക്ഷിച്ചുയർത്തു ചാടിപ്പോകാത്ത ഉയരത്തിൽ നിർത്തി, ഒരാൾ പോയി കോരിവലകൊണ്ടു ഇങ്ങനെ പിടിക്കുന്നു. വ്യക്തമാകുന്നില്ലേ....


ഈ ഭാഗത്തു നിന്നു നോക്കിയാൽ കുറച്ചു കൂടി വ്യക്തമാണ്, വലയിൽ മീനിനേയും കാണാം.


കോരിവല ഉപയോഗിച്ച് മീനിനെ കൈക്കലാക്കുന്നു, തിരുതയാണ് ഇവരുടെ ഫേവറിറ്റ്.


കിണ്ണനൊരു തിരുതയെ കിട്ടിയപ്പോൾ നൌഷാദ് ഭായിയുടെ ചിരികണ്ടോ..!


വിജയശ്രീലാളിതനായി തിരികെ..


ഫിഫ വേൾഡ് കപ്പിനേക്കാളും വലിപ്പമുണ്ടാകും ഈ തിരുതയ്ക്ക്


കുട്ടയിലേയ്ക്ക്



മുൻഗാമികളും കൂട്ടിനുണ്ട്, ഇതു രണ്ടെണ്ണം തന്നെ പത്തറുനൂറ് രൂപയ്ക്കുള്ളതുണ്ടത്രേ ! ശരിക്കു മൂടിയില്ലെങ്കിൽ എപ്പോ ചാടീന്നു ചോദിച്ചാൽ മതി..!


ശേഷം വീണ്ടും ...ഓപ്പറേഷൻ തിരുതയുമായി ആഴങ്ങളിലേയ്ക്ക്.


കാഴ്ചയുടെ പുതിയ തീരങ്ങൾ തേടി ചീനവലകളും കടന്നുള്ള യാത്ര തുടരുന്നു.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mm, സ്ഥലം: മുനക്കൽ ബീച്ച് / കൊടുങ്ങല്ലൂർ)


Tuesday, July 13, 2010

ഇന്നത്തെ സ്പെഷ്യൽ

ഇന്നത്തെ സ്പെഷ്യൽ പൂവാലൻ ചെമ്മീൻ, എന്നാൽ വിളി തുടങ്ങിക്കോളൂ..!


Monday, July 12, 2010

ഇത്തിരി വെട്ടം

അർജന്റീന പരാജയപ്പെട്ടതാഘോഷിക്കുന്ന ബ്രസീൽ ആരാധകരുടെ ഉന്മാദത്തിന്റെ ചെണ്ടകൊട്ട് അകലെയേതോ കടവത്തു മുഴങ്ങുമ്പോൾ,


ഇരുട്ടു പുതഞ്ഞു കിടക്കുന്ന ചേറ്റുവ പുഴയിലെ അടിയൊഴുക്കുകൾക്കു കുറുകെ മീൻവലവിരിക്കുന്ന വഞ്ചിക്കാരന്റെ കുഞ്ഞു ചില്ലു വിളക്കിൽ നിന്നുള്ള പ്രകാശം.



Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP