Sunday, May 30, 2010

ഒരു കൈ സഹായം

ഒരു കൈ സഹായം.....റാസ്കളേയ്..!

Saturday, May 29, 2010

ഇടവപ്പാതിയെത്തി

ഇടവം പാതിയായി, കുടയോ മഴക്കോട്ടോ ഇനി ശീലിക്കണം,

കുടയെടുക്കാത്തവർക്ക് ശരണം കടത്തിണ്ണ,

കടത്തിണ്ണയിൽ നിന്നു പകർത്തിയ ഒരു മഴക്കാഴ്ച.

തൃശൂർ പടിഞ്ഞാറെ കോട്ടയിൽ നിന്നുള്ള നനവു മാറാത്ത ദൃശ്യം.


Friday, May 28, 2010

താരാട്ടു ചിത്രം

തൃശൂർ ഗവ. ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന നാടോടി ചിത്രം വര ശില്പശാലയിൽ പങ്കെടുക്കുന്ന, ഛത്തിസ്ഗഡ് കലാകാരന്മാരുടെ കൂട്ടത്തിൽ കണ്ടത്.

നക്സലൈറ്റുകളും ബോക്സൈറ്റുകളും നിറഞ്ഞ ഛത്തിസ്ഗഡിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള ഇക്കൂട്ടരിലെ, പെണ്ണുങ്ങൾ മാത്രമാണ് വരയ്ക്കുന്നവർ, കുടുംബം വലം കയ്യിലും ബ്രഷ് ഇടം കയ്യിലുമായി അവർ വര തുടരുന്നു.


Tuesday, May 25, 2010

പൊന്‍ കതിര് തേടി - 8

പൊൻ കതിരു തേടിയുള്ള യാത്ര തുടരുന്നു....

കതിരുകൾ കനം വെച്ച് നിരന്ന് നിറയുന്നതോടെ പാടം പച്ചപ്പിൽ നിന്ന് മഞ്ഞപ്പിലേയ്ക്ക് നിറം മാറുന്നു.

നെൽ കർഷകരുടെ പ്രധാന പരാതി തൊഴിലാളികളെ കിട്ടുന്നില്ലെന്നതാണ്, അതിന് കാലത്തിന്റെ ഉത്തരമാണ് കൊയ്തു മെതി യന്ത്രങ്ങൾ !

ലവനാണു കൊയ്തു മെതി യന്ത്രം,

വാടക മണിക്കൂറിന് 1400/- രൂപ മുതൽ മുകളിലേയ്ക്ക്....

മുൻഭാഗത്തു ഘടിപ്പിച്ചിട്ടുള്ള ഈ യന്ത്രഭാഗമുപയോഗിച്ചാണ് നെല്ലു കൊയ്യുന്നത്.

മുൻപിൽ നിന്നുള്ള ദൃശ്യം.

ഈർച്ചവാളും നെൽകതിരും..!

നെൽചെടികൾക്കു മുകളിലൂടെ യന്ത്രമോടിക്കുന്നു.

യന്ത്രം പോയിക്കഴിഞ്ഞാലിങ്ങനെ.

ഡ്രൈവറുടെ കേബിനിൽ നിന്നുള്ള വ്യൂ. വലതു വശത്തെ ലിവറുകളുപയോഗിച്ചാണ് യന്ത്രം നിയന്ത്രിക്കുന്നത്.

ഈ നീണ്ട കുഴലിനു താഴേയുള്ള ഭാഗത്തു കൂടി വൈക്കോലുകൾ വേർത്തിരിഞ്ഞ് പുറത്തേയ്ക്ക് വീഴും. വൈക്കോൽ ആവശ്യമുണ്ടെങ്കിൽ പിന്നീട് പാടത്തു നിന്ന് എടുക്കേണ്ടി വരുമെന്നു മാത്രം. പിൻഭാഗത്തായി ഉയർന്നു നിൽക്കുന്ന ഭാഗത്തു കൂടിയാണ് നെല്ല് വേർത്തിരിഞ്ഞു വരുന്നത്.

മേൽ പറഞ്ഞ ഭാഗത്തിലൂടെ നെല്ല് പ്രത്യേകം വേർത്തിരിഞ്ഞു ഡെക്കിൽ വീഴുന്നു.

വാഹനം നിർത്തി ലിവർ ഉയർത്തുമ്പോൾ ആ നീണ്ട കുഴലിലൂടെ ‘കൊയ്തെടുത്ത‘ നെല്ല് നേരെ ചാക്കിലേക്കു വീഴുന്നു.


വൈക്കോലിന്റെ തരികളെ സൂക്ഷിച്ചില്ലെങ്കിൽ കണ്ണ് എപ്പോ കേടായീന്ന് ചോദിച്ച് മതി.

ചടു പടോന്നു ചാക്കു നിറക്കൽ കഴിയും, നോക്കി നിൽക്കേ ഏഴെട്ടു ചാക്കുകൾ നിറഞ്ഞിട്ടുണ്ടാകും. കൊയ്തും മെതിയും കഴിഞ്ഞ് പാടത്തു നിന്നു തന്നെ നെന്മണികൾ ചാക്കിലാക്കിക്കിട്ടുന്നു. പാടത്തു നിന്നു തന്നെ ട്രാക്ടറിലാക്കി മിൽ ഗോഡൌണിലേയ്ക്ക് നീക്കുന്നു.

ഇടതു കൈകൊണ്ട് നെൽചെടി ചുറ്റിപ്പിടിച്ച്, വലതു കൈകൊണ്ട് ചെടിയുടെ അടിഭാഗം കൊയ്തെടുത്ത്, ഇടതു കൈ നിറയുമ്പോൾ താളത്തിൽ തലയ്ക്കു മുകളിലൂടെ ചുഴറ്റി, കാലിനു പിന്നിലെ കറ്റയിലേയ്ക്ക് കൊയ്തെടുത്ത കതിർ ചേർത്തു വെയ്ക്കുന്നതിന്റെ സൌന്ദര്യം പ്രതീക്ഷിച്ച് ഇനി പാടത്തേയ്ക്കു പോകേണ്ടതില്ല, അതെല്ലാം ഈ യന്ത്രങ്ങൾ മായ്ച്ചു കളഞ്ഞിരിക്കുന്നു, കൊയ്തെടുത്ത കറ്റകൾ തലച്ചുമടാക്കി പെണ്ണുങ്ങൾ വരമ്പിലൂടെ നടന്നു നീങ്ങുന്ന കാഴ്ചകളും...

പാടത്തും പറമ്പിലും ടാർപോളിൻ വിരിച്ച് കറ്റതച്ച് നെന്മണി വേർപ്പെടുത്തുന്ന മെതി കാഴ്ചകളും ഇനി ഇനി ഓർമ്മകളിൽ മാത്രം.

    ഒരു സുഹൃത്ത് കമന്റിയതു പോലെ “കാഴ്ചകളും രീതികളും മാറിയാലും വേണ്ടില്ല, പ്രത്യാശയുടെ വിത്തുകാക്കാനും നിലനിര്‍ത്താനും വിതച്ചുകൊയ്യാനും ഇവരെ നിലനിര്‍ത്തേണമേ... എന്റെ വിശപ്പു ശമിപ്പിക്കേണമേ...


...കൂട്ടത്തിൽ “ഏതാനും വെള്ളിക്കാശിന് ഈ പാടങ്ങളെ ഒറ്റിക്കൊടുക്കുന്ന യൂദാസുമാരെ ഒറ്റപ്പെടുത്തേണമേ......

    അങ്ങനെ ഞാറ്റടിയിൽ നിന്നാരംഭിച്ച് കൊയ്തു യന്ത്രത്തിൽ ഈ യാത്ര അവസാനിക്കുന്നു.

    നന്ദി.

(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mmസ്ഥലം: പുറത്തൂർ പടവ്, ചിറക്കൽ / തൃശൂര്‍, തൊടുപുഴ / ഇടുക്കി & കൊല്ലങ്കോട് / പാലക്കാട്)


Monday, May 17, 2010

യാത്ര


ഒരു ജനത എന്തിനോ ധൃതി പിടിച്ചു പായുമ്പോൾ, ഒരാളിവിടെ ശാന്തമായി വിശ്രമിക്കുന്നു.

Thursday, May 6, 2010

പൊന്‍ കതിര് തേടി - 7

പൊന്‍ കതിരു തേടിയുള്ള യാത്ര തുടരുന്നു....,
കതിരു പൊട്ടി വരുന്നതു മുതല്‍ കനം വെയ്ക്കുന്നതു വരെയുള്ള വിവിധ കാലയളവിലെ ദൃശ്യങ്ങള്‍

നെല്ലിന്റെ സമീപ ദൃശ്യങ്ങള്‍ (100% ക്രോപ്പു ചെയ്തത്), നെല്ലില്‍ ആദ്യം നിറയുന്നതു പാലു പോലുള്ള ഒരു ദ്രാവകമാണത്രേ,

ചില ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതു ലഹരിയായി ഉപയോഗിക്കാറുണ്ടത്രേ ! (നെല്ലിട്ടു വാറ്റുന്ന ഒരേര്‍പ്പാട് നമ്മുടെ നാട്ടിലും ഉണ്ടല്ലോ ! ല്ലേ ?)

നെല്‍പാടങ്ങളിലെ പച്ചപ്പു പോലെ തന്നെ ഹൃദ്യമാണ് പുലര്‍ക്കാലത്ത് നെല്‍ചെടികളില്‍ കാണുന്ന മഞ്ഞു തുള്ളികളും,

2010 ബൂലോകം ഫോട്ടോ മത്സരത്തില്‍ പോയിന്റടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയ പടം.


“സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിയ്ക്കുന്നുന്നോ” ഗാനമെഴുതിയത് ശ്രീ. K. ജയകുമാര്‍ I.A.S

മഞ്ഞു തുള്ളിയുടെ ഹിന്ദി/അറബി /ഉറുദു പദമാണത്രെ ‘ശബ്ന'

ഇവിടെ അടിക്കുറുപ്പുകള്‍ അപ്രസക്തമാകുന്നു, ചിത്രങ്ങള്‍ പൂര്‍ണ്ണമാകുന്നത് ആസ്വാദകരുടെ മനസ്സിലാണ്
(ഇഷ്ടമുള്ള അടിക്കുറിപ്പ് സ്വയം സ്വീകരിക്കാം എന്നു സാരം !)


ഇതു കാണുന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കായി ഒരു കൊച്ചു സമ്മാനം
(ഉള്ളില്‍ കുട്ടിത്തം സൂക്ഷിക്കുന്നവര്‍ക്കും എടുക്കാം)

അടുത്ത ഒരു ഭാഗത്തോടു കൂടി പൊന്‍ കതിരു തേടിയുള്ള ഈ യാത്ര സമ്പൂര്‍ണ്ണമാകും.
വീണ്ടും സന്ധിപ്പും വരെയ്ക്കും വണക്കം.

തുടരും....
(ക്യാമറ: നിക്കോണ്‍ ഡി.90, ലെന്‍സ്: സിഗ്മ 18 ~ 50 mm, f2.8, സിഗ്മ 70 ~ 300 mmസ്ഥലം: മണലൂര്‍താഴം പാടശേഖരം / കാഞ്ഞാണി, തൃശൂര്‍ & ഇലപ്പുള്ളി / പാലക്കാട്)

Related Posts with Thumbnails

Blog Archive

V Card

V Card

About Me

My Photo
പാച്ചു ദ് ഗ്രേറ്റ്

എന്റെ അടുത്ത സുഹൃത്തുക്കള്‍

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP