ഒറ്റാല്‍ @ കോള്‍
കോളുകളില്‍, നെല്‍കൃഷിയ്ക്ക് വെള്ളമെത്തിക്കാനായുള്ള തോടുകളിലെ മത്സ്യങ്ങളെ കുരുക്കുവാനുപയോഗിക്കുന്ന ഒരു പരമ്പരാഗത സൂത്രമാണ് ഒറ്റാല്‍ (ചിലര്‍ ഒറ്റ്ല് എന്നും വിളിക്കുന്നു).
ഒറ്റാല്‍ തേടിയുള്ള യാത്ര അന്തിക്കാട്ടെ അയ്യപ്പന്‍ കോള്‍പടവിലെ ഹരിദാസേട്ടന്റെ മുന്നിലാണവസാനിച്ചത്. ഇനി ഇതുപയോഗിച്ചുള്ള മീന്‍ പിടുത്തത്തിലേയ്ക്ക്.....
ഇരയെത്തേടിയുള്ള യാത്ര
സാധ്യതകള്‍ കണ്ടെത്തി ഒറ്റാല്‍ കുത്തിവെയ്ക്കുന്നു
ശേഷം മീനുകള്‍ കയറുന്ന തരത്തില്‍ ഒരു വശം അല്‍പ്പം ഉയര്‍ത്തി വെയ്ക്കുന്നു
മുളവടിയെറിഞ്ഞും വീശിയടിച്ചും മീനുകളെ ഞെട്ടിക്കുന്നു
ശേഷം ഒറ്റപ്പെട്ടവരെ ഒറ്റാലിലേയ്ക്ക് പായിക്കുന്നു
ഒറ്റാലില്‍ കയറിയെന്നുറപ്പായാല്‍ ഉയര്‍ത്തിയിരുന്ന വശം താഴ്തി മീനിനെ കുടുക്കുന്നു
കിട്ടീടാ ഷിജിത്തേ.., “മീന്‍ അറസ്റ്റില്‍.!”ആശാന്‍ ഹരിദാസേട്ടനും ശിഷ്യന്‍ ഷിജിത്തും.
ഈ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു.
ഒരു പെട്ടിയോട്ടോയും തടവല, കോരി വല, തുടങ്ങി ഒരഞ്ചാറു തരം വലകളും ഇവര്‍ക്കു സ്വന്തമായുണ്ട്, വരാല്‍, മുയ്യ്, കരിമീന്.. തുടങ്ങി ഒട്ടനവധി പുഴമീനുകളും അവര്‍ക്ക് ഒട്ടനവധി ആവശ്യക്കാരുമുണ്ട്, ഇതുങ്ങളെ വിറ്റ് ഒരു ദിവസം 500 മുതല്‍ 1000 രൂപ വരെ കിട്ടുമെന്ന് ഹരിദാസേട്ടന്‍ പറഞ്ഞു, (കാര്യങ്ങള്‍ അത്ര മോശമല്ല..!)
ഇതു കുരുത്തി, നല്ല ഒഴുക്കുള്ള സ്ഥലങ്ങളില്‍ വെച്ച് അടുത്ത ദിവസം നോക്കിയാല്‍ ഒഴുക്കില്‍ വരുന്ന പുഴ മീനുകള്‍ ഇതില്‍ കുടുങ്ങിയിട്ടുള്ളതായി കാണാം, ഒരിക്കല്‍ മീന്‍ കയറിയാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള ഒരു സൂത്രമാണു സംഭവം, ഒഴുക്കില്ലാത്ത കാലങ്ങളില്‍ ഇതു പോലെ മരത്തിന്റെ മുകളിലോ, വിറകുപുരയിലോ ആയിരിക്കും ഇതിനുള്ള സ്ഥാനം.! നന്ദി.


























