പൊന്‍ കതിര് തേടി - 2
പൊന്‍ കതിരു തേടി വയലിലൂടെയുള്ള യാത്ര തുടരുന്നു,
നനച്ചു വളര്‍ത്തി 13 ദിവസം തികഞ്ഞ ഞാറ് താഴെയുള്ള പ്ലാസ്റ്റിക് ഷീറ്റ് ഒഴിവാക്കി മടക്കി 9 ഇഞ്ച് വീതിയില്‍ മുറിക്കുന്നു.
ഭക്ഷ്യസുരക്ഷാ സേനയെന്നാണ് കര്‍ഷക തൊഴിലാളികളെ വിളിക്കുന്നത്. യൂണിഫോമും ആര്‍മിയെന്ന പേരും അവര്‍ക്ക് ആവേശം നല്‍കുന്നുണ്ട്.
ലവനാണു താരം, നടീല്‍ യന്ത്രം !
ഈ സുനയിലാണ് ഞാറ് ഉറപ്പിക്കുന്നത്
കണ്ടൊ ! എല്ലാത്തിലും കൃത്യമായി ഞാറിരുന്നോളണം എന്നൊന്നുമില്ല
മുന്നോ നാലോ എണ്ണം തുടര്‍ച്ചയായി ഇരുന്നില്ലെങ്ങില്‍ അവിടെ മനുഷ്യക്കൈ തന്നെ ശരണംഅങ്ങിനെ മണ്ണും മനുഷ്യനും യന്ത്രവും ഒത്തു ചേര്‍ന്ന്...
ഇനി വളമിടണം കള പറിക്കണം പണികള്‍ ഇനിയും കിടക്കുന്നു, കാഴ്ചകളും, ജ്യോതി അരിയായതിനാല്‍ 110 ദിവസമാണ് കണക്ക്, അപ്പോള്‍, അപ്പോള്‍ നമുക്കു കിട്ടും കാത്തു കാത്തിരുന്ന പൊന്‍ കതിരും !
നന്ദി,
യാത്ര തുടരും...



















