Tuesday, February 7, 2012
Friday, February 3, 2012
Friday, September 2, 2011
ചൂരൽ കൊട്ട നിറച്ചും ഉമ്മകൾ
നീ നിത്യവും പ്രപഞ്ചത്തിന്റെ പ്രകാശവുമൊത്ത് നൃത്തമാടുന്നു
നീ ഒരു നേർത്ത വിരുന്നുകാരിയായി
പൂവിലും ജലത്തിലും വന്നെത്തുന്നു.
നീ മറ്റാരെപ്പോലെയുമല്ല, കാരണം,
ഞാൻ നിന്നെ പ്രേമിക്കുന്നു.
കാറ്റ് പൂമ്പാറ്റകളെക്കൊന്നു
ദു:ഖത്തോടെ പാഞ്ഞു പോകുമ്പോൾ
ഞാനിതാ നിന്നെ താലോലിക്കുന്നു, എന്റെ ആഹ്ലാദം
നിന്റെ അധരങ്ങളുടെ ചെമ്മുന്തിരികൾ
കടിച്ചെടുക്കുന്നു
പ്രപഞ്ചം മുഴുവനും നിന്റേതാണെന്നു
ഞാനിപ്പോൾ വിശ്വസിക്കുന്നു.
ഗിരിനിരകളിൽ നിന്നു ഞാൻ നിനക്കുവേണ്ടി
സൌഖ്യം തുളുമ്പുന്ന പൂക്കൾ കൊണ്ടുവരും
നീലശ്ശംഖു പുഷ്പങ്ങൾ
തവിട്ടു നിറമാർന്ന ഹെയ്സൽ പുഷ്പങ്ങൾ,
ചൂരൽ കൊട്ട നിറച്ചും ഉമ്മകൾ
വസന്തം ചെറിമരങ്ങളുമായിച്ചെയ്യുന്നത്
എനിക്കു നീയുമായിച്ചെയ്യണം.
ജീവിതം നമ്മെ വേർപെടുത്താതിരിക്കട്ടെ
മരണം പോയിത്തുലയട്ടെ !
കാറ്റിനെത്തേടിയെൻ ശബ്ദമവളുടെ
കേൾവി സ്പർശിക്കുവാൻ
എത്ര ഹ്രസ്വം പ്രേമം. എങ്കിലും വിസ്മൃതി-
യെത്ര ദീർഘം
യെത്ര ദീർഘം
എനിക്കു നിന്നെ സ്നേഹിക്കാനാവുന്നത്
ചുംബനങ്ങളും അവീൻ പുഷ്പങ്ങളും കൊണ്ടുമാത്രം
മഴ നനഞ്ഞ പൂമാലകൾ കൊണ്ടു മാത്രം
പൂ, പൂവിനുവേണ്ടി
തന്റെ വിലയേറിയ വിത്തു കൈവിടുന്നു
......
ഞാൻ സ്നേഹിക്കുന്നത് നിന്റെ പൊയ്മുഖമല്ല
നിന്റെ പ്രശാന്തിയാണ്
തന്റെ വിലയേറിയ വിത്തു കൈവിടുന്നു
......
ഞാൻ സ്നേഹിക്കുന്നത് നിന്റെ പൊയ്മുഖമല്ല
നിന്റെ പ്രശാന്തിയാണ്
എന്റെ സ്നേഹം
നിന്റെ കൈവിട്ടുപോകാൻ പേടിക്കുന്ന ഒരു
കുട്ടിയാണ്
അവനെ ഞാൻ എന്നെന്നേയ്ക്കുമായി
നിന്നെ ഏൽപ്പിക്കുന്നു-
സ്ത്രീകളിൽ വെച്ചു മനോഹരിയായ നിന്നെ
നിന്റെ കൈവിട്ടുപോകാൻ പേടിക്കുന്ന ഒരു
കുട്ടിയാണ്
അവനെ ഞാൻ എന്നെന്നേയ്ക്കുമായി
നിന്നെ ഏൽപ്പിക്കുന്നു-
സ്ത്രീകളിൽ വെച്ചു മനോഹരിയായ നിന്നെ
നിന്റെ ഹൃദയം ഭൂമിയാൽ നിർമ്മിക്കപ്പെട്ടതാണ്
പക്ഷേ നിന്റെ കൈകൾ സ്വർഗീയം
പക്ഷേ നിന്റെ കൈകൾ സ്വർഗീയം
ഞാനവൾക്കായിസ്സഹിക്കുമവസാന-
വേദനയാണിതെന്നാകിലും
ഞാനവൾക്കായിക്കുറിക്കുമവസാന
ഗീതകമാണിതെന്നാകിലും.
വേദനയാണിതെന്നാകിലും
ഞാനവൾക്കായിക്കുറിക്കുമവസാന
ഗീതകമാണിതെന്നാകിലും.
:(
Posted by Paachu / പാച്ചു 6 comments
Labels: ചിത്രങ്ങൾ
Monday, August 15, 2011
സ്വാതന്ത്ര്യ ദിനാശംസകള്‍
ചില സ്വാതന്ത്ര്യ ദിനാഘോഷ കാഴ്ചകള്‍





എല്ലാ സുഹൃത്തുക്കള്‍ക്കും പാച്ചു & ടീംസിന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍
Posted by Paachu / പാച്ചു 5 comments
Labels: ചിത്രം, ജീവിതം, ഫോട്ടോ ഫീച്ചര്‍, രാഷ്ട്രീയം, സ്ട്രീറ്റ് ലൈഫ്
Sunday, August 7, 2011
കയർ
നനുത്ത ബന്ധങ്ങൾ ഇഴചേർന്ന് ദൃഢവും ദീർഘവുമായ ജീവിതമുണ്ടാകുന്നതുപോലെയാണ് കയറുകൾ ജനിക്കുന്നത്.
കേരം തിങ്ങും കേരളനാടിന് കെട്ടുറപ്പുണ്ടാക്കുന്ന സ്വന്തം കയറിന്റെ നിർമ്മാണ ഘട്ടങ്ങളിലേയ്ക്ക് സ്വാഗതം...
നാളികേരത്തിന്റെ തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി ഒരു പരുവമാക്കി തല്ലി പതം വരുത്തിയായിരുന്നു ആദ്യമെല്ലാം കയറിന്റെ അസംസ്കൃത വസ്തു സൃഷ്ടിച്ചിരുന്നത്, കായൽക്കരകൾ ലക്ഷ്വറി ഹൌസിംഗ്/ റിസോർട്ട് പ്ലോട്ടുകളും തോടുകൾ ഡ്രൈനേജ് ടണലുകളുമായി മാറിയ കാലത്ത്, ഈ പരമ്പരാഗത മാർഗ്ഗം എൻവയോണ്മെന്റൽ പൊലൂഷന് കാരണമാകുന്നുവെന്ന് ഹൌസിംഗ് സൊസൈറ്റികൾ പരാതിപ്പെടാൻ തുടങ്ങി...
അതുകൊണ്ട് ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഈ കേര ഫൈബർ ഹസ്ക് സംഘടിപ്പിച്ചാണ് കേരത്തിന്റെ സ്വന്തം നാട്ടുകാർ കയർ ഉൽപ്പാദിപ്പിക്കുന്നത്...അതിങ്ങനെ കെട്ടുകളായി സൊസൈറ്റികളിൽ ഇറക്കുന്നുPosted by Paachu / പാച്ചു 11 comments
Labels: ചിത്രങ്ങൾ
Subscribe to:
Posts (Atom)





























